Dakshina Kailasam, Sree Chandrasekharapuram Temple

ഉപദേവത

ഭുവനേശ്വരി

വലതു കൈകളില്‍ ശംഖ്, വരം, ഇടത് കൈകളില്‍ ചക്രം, അഭയം എന്നിവയോടുകൂടിയ ദുര്‍ഗ്ഗ ദേവിയാണ്‌ ഇവിടുത്തെ ഭഗവതി. ക്ഷേത്രത്തിന്‍റെ ഇടതു വശം (വടക്ക്‌ വശം) പടിഞ്ഞാറോട്ട് ദര്‍ശനമായാണ്‌ പ്രതിഷ്ഠ. പ്രപഞ്ച മാതാവായ ഭുവനേശ്വരിയ്ക്കുമുന്നില്‍ നാരങ്ങ വിളക്കു കത്തിച്ചു വെച്ച് ദുര്‍ഗ്ഗാ സ്ത്രോത്രമോ ഗായത്രീ മന്ത്രമോ ചോല്ലിയാല്‍ ഭക്തവത്സലയായ ദേവി അവരേ കഷ്ടതകള്‍ നീക്കി അനുഗ്രഹിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ചെറുനാരങ്ങ രണ്ടായി മുറിച്ച് അതിലേ മാംസളഭാഗങ്ങള്‍ നീക്കിയശേഷം തൊലിഭാഗം കുഴിവുവരുന്നരീതിയിലാക്കി തിരിയിട്ട് എണ്ണയോ നെയ്യോ ഓഴിച്ചുകത്തിക്കുന്നതാണ്‌ നാരങ്ങ വിളക്ക്‌. കുങ്കുമം ആടല്‍, പട്ടുചാര്‍ത്തല്‍, അര്‍ച്ചന മുതലായവയാണ്‌ ഭഗവതിയ്ക്കുള്ള പ്രധാന വഴിപാടുകള്‍. തടസ്സങ്ങള്‍ നീക്കി കുടുംബത്തില്‍ ഐശ്വര്യം പ്രദാനം ചെയ്യുവാന്‍ ഭഗവതിസേവയും വഴിപാടായി നടത്താറുണ്ട്.


അയ്യപ്പന്‍

കൈലാസനാഥനായ പരമശിവന്റെയും മോഹിനീരൂപം പൂണ്ട വിഷ്ണുവിന്റെയും പുത്രനാണ്‌ ശാസ്താവ് എന്ന്‌ ഐതിഹ്യം. ക്ഷേത്രത്തിന്‍റെ വടക്കുകിഴക്കേ വശം പടിഞ്ഞാറോട്ട് ദര്‍ശനമായാണ്‌ പ്രതിഷ്ഠ. പുലിവാഹനത്തിലുള്ള വനശാസ്താവായാണ്‌ സങ്കല്‍പ്പം. ശബരിമല ദര്‍ശനത്തിനുപോകുന്ന അയ്യപ്പ ഭക്തന്‍മാര്‍ ഇവിടെ വന്നുമാലയിടുകയും കെട്ടുനിറ നടത്തുകയും പതിവാണ്‌. നീരാഞ്ജനം അര്‍ച്ചന, എള്ളുതിരി, നെയ് വിളക്ക്, നെയ്യ് പായസം, എള്ളു പായസം മുതലായവയാണ്‌ പ്രധാന വഴിപാടുകള്‍. ശനിദോഷ നിവാരണ ത്തിനായി ശനിയുടെ അധിപനായ ശാസ്താവിനെ പ്രാര്‍ത്ഥിയ്ക്കുകയാല്‍ തടസ്സങ്ങള്‍ നീക്കി ഐശ്വര്യവും സമാധാനവും കൈവരും എന്നകാര്യത്തില്‍ അശേഷം സംശയമില്ല.

നാഗരാജാവും നാഗയക്ഷിയും

നാഗദേവതമാരുടെ ആസ്ഥാനമായിരുന്ന കേരള ദേശത്തേ അവര്‍ പരശുരാമനു ദാനമായി നല്‍കി എന്നും അദ്ദേഹമത് ബ്രാഹ്മണര്‍ക്കുനല്‍കിയെന്നുമാണ്‌ ഐതിഹ്യം. ഇക്കാരണത്താല്‍ നാഗത്താന്‍മാര്‍ക്ക് കേരളത്തിലേ ക്ഷേത്രങ്ങളിലും തറവാടുകളിലും പ്രത്യേക സ്ഥാനം നല്‍കിയിട്ടുണ്ട്‌. നാഗത്താന്മാരുടെ രാജാവാണ്‌ നാഗരാജാവ്‌, നാഗയക്ഷി അദ്ദേഹത്തിന്റെ പത്നിയും. മഞ്ഞള്‍ പൊടി ആടല്‍, നീറും പാലും (നൂറും പാലും), പട്ടുചാര്‍ത്തല്‍, പാലഭിഷേകം, പാല്‍പ്പയസം എന്നിവയാണ്‌ പ്രധാന വഴിപാടുകള്‍. എല്ലാ മലയാളമാസത്തിലേയും ആയില്യം നാളില്‍ നീറും പാലും നടത്താറുണ്ട്.
Temple Renoovation, Donate