Dakshina Kailasam, Sree Chandrasekharapuram Temple

പുനരുദ്ധാരണം

ഊട്ടുപുര

ഭഗവാന്‍ ശ്രീചന്ദ്രശേഖരപുരത്തപ്പന്റെ തിരുസന്നിധിയില്‍ ഭക്തജനങ്ങള്‍ നിര്‍മ്മിച്ചു സമര്‍പ്പിക്കുന്ന ഊട്ടുപുരയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്‌. ക്ഷേത്രാംഗങ്ങളി ലൊന്നായ ഊട്ടുപുര വാസ്തുവനുസരിച്ചുള്ള സ്ഥാനത്ത്‌ തന്നെയാണു പണിയുന്നത്‌. എല്ലാ മലയാള മാസവും ഒന്നാം തീയ്യതി നടന്നുവരുന്ന അഖണ്ഡനാമജപ വഴിപാടില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള അന്നദാന പ്രസാദവും ഉത്സവസമയങ്ങളിലെ പ്രസാദ ഊട്ടും നടത്തുന്നതോടൊപ്പം ശ്രീമദ്ഭാഗവതസപ്താഹം, മഹാശിവപുരാണപാരായണം, നാരായണീയ പാരായണം, ആദ്ധ്യാത്മികാചാര്യന്മാരുടെ പ്രഭാഷണപരമ്പരകള്‍, പുരാണപാഠശാല, അക്ഷരശ്ലോകസദസ്സ്‌, നൃത്തവാദ്യകലകളുടെ പഠനം തുടങ്ങിയവയ്ക്കുതകുന്ന ആത്മീയഹാള്‍ ആയും ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലണ്‌ ഈ ഊട്ടുപുര വിഭാവന ചെയ്യപ്പെട്ടിരിക്കുന്നത്‌. ഭക്തജനങ്ങള്‍ക്ക്‌ ക്ഷേത്രാചാരങ്ങള്‍ക്ക്‌ യോജിക്കുന്ന രീതിയിലുള്ള മറ്റുപരിപാടികള്‍ നടത്തുന്നതിനും ഈ ഊട്ടുപുര ഉപയോഗിക്കാവുന്നതാണ്‌.

ഏകദേശം 75 ലക്ഷം രൂപ ചിലവുപ്രതീക്ഷിയ്ക്കുന്നതും, കാലാകാലങ്ങളോളം നിലനില്‍ക്കുന്നതുമായ
ഈ ക്ഷേത്രസ്വത്ത്‌ നാം വരും തലമുറകള്‍ക്ക്‌ സമര്‍പ്പിക്കുന്ന ആനന്ദദായകമായ ഒരു സദാചാരസ്തംഭമാണ്‌. അതുകൊണ്ടുതന്നെ നാം ഓരോരുത്തരും ഓരോ കുടുംബവും ഇതില്‍ പങ്കുകൊണ്ട്‌ ഇതൊരു വന്‍ വിജയമാക്കണമെന്നും ഉമാമഹേശ്വരസാന്നിധ്യത്താല്‍ അനുഗ്രഹീതമായ ഈ പുണ്യഭൂമിയില്‍ പണിയുന്ന ഊട്ടുപുരയുടെ ഓരോ ഭാഗങ്ങള്‍ വഴിപാടായി സമര്‍പ്പിച്ച്‌ ശ്രീപാര്‍വ്വതീ പരമേശ്വരന്മാരുടെ വരപ്രസാദം നേടണമെന്നും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ വിലയേറിയ സംഭാവനകള്‍ ശ്രീ ചന്ദ്രശേഖരപുരം ശിവക്ഷേത്ര ട്രസ്റ്റിന്റെ പേരില്‍ മാറാവുന്ന മണി ഓര്‍ഡറായോ, ആലുവ അല്ലെങ്കില്‍ എറണാകുളത്ത് മാറാവുന്ന വിധത്തില്‍ ഡിമാന്‍റ്റ് ഡ്രാഫ്റ്റ് ആയോ, അക്കൌണ്ട് പേയി ചെക്ക് ആയോ താഴെപ്പറയുന്ന വിലാസത്തില്‍ അയക്കുവാന്‍ താത്പര്യപ്പെടുന്നു.
    ശ്രീ ചന്ദ്ര ശേഖരപുരം ശിവ ടെമ്പിള്‍ ട്രസ്റ്റ്.
    മുപ്പത്തടം (പി.ഓ), ആലുവ,
    എറണാകുളം ജില്ല, കേരളം.
    പിന്‍: 683 110
    ഫോണ്‍: 91-9995857287
    ഈ-മെയില്‍ : administrator@dakshinakailasam.org
Temple Renoovation, Donate