Dakshina Kailasam, Sree Chandrasekharapuram Temple

പ്രധാന വഴിപാടുകള്‍

    "ഓം ത്രയംബകം യജാ മഹേ
    സുഗന്ധിം പുഷ്ടി വര്‍ദ്ധനം
    ഉര്‍വാരുകമിവ ബന്ധനാത്‌
    മൃത്യോര്‍മുക്ഷീയമാമൃതാത്"
മൃത്യുഞ്ജയ മന്ത്രത്തില്‍ പ്രാര്‍ത്ഥിയ്ക്കുന്നതുപോലേ സംസാര സാഗരത്തിലേ കഷ്ടതകളില്‍ നിന്നും, മരണഭീതിയില്‍ നിന്നും ഭക്തരേ രക്ഷിയ്ക്കുവാന്‍ ശിവ ഭഗവാനില്‍ വിശ്വാസമര്‍പ്പിക്കുക. യഥാര്‍ത്ഥമായ പ്രാര്‍ത്ഥനകളീലൂടെയും, വഴിപാടുകളിലൂടെയും ചന്ദശേഖരപുരത്തപ്പനേ സ്തുതിയ്ക്കുന്ന ഒരുഭക്തന്‌ ഈ പ്രപഞ്ചത്തില്‍ എന്തിനേയാണ്‌ ഭയപ്പെടുവാനുള്ളത്‌?.

1008 കുടം ധാര

ക്ഷേത്രത്തിലെ കിണറില്‍ നിന്നും ചെമ്പുകുടങ്ങളില്‍ ശേഖരിച്ച ജലം മന്ത്രോച്ചാരണങ്ങളോടും ക്ഷേത്രവാദ്യ അകമ്പടികളോടുംകൂടി ബാണലിംഗത്തില്‍ ആയിരത്തിയെട്ടുതവണ അഭിഷേകം ചെയ്യുന്നതാണ്‌ ആയിരത്തിയെട്ടുകുടം ധാര. വളരേയധികം സമയം എടുക്കുന്ന ഒരു പൂജയായതിനാല്‍ ഒരു ദിവസം ഒരു ആയിരത്തിയെട്ടുകുടം മാത്രമേ നടത്തുവാന്‍ നിര്‍വ്വാഹമുള്ളൂ. ആയതിനാല്‍ ഈ പൂജ നടത്തെണമെന്നാഗ്രഹിയ്ക്കുന്ന ഭക്തജനങ്ങള്‍ ക്ഷേത്രം അധികാരികളുമായി ബന്ധപ്പെട്ട് സൌകര്യമായ തീയതി കണ്ടെത്തേണ്ടതാണ്. പൂജ നടത്തുന്ന വ്യക്തി പൂജാസമയത്ത് ഉണ്ടായിരിയ്ക്കണമെന്നത് നിര്‍ബന്ധമാണ്‌. തടസ്സങ്ങള്‍ നീക്കി ശിവഭഗവാന്റെ അനുഗ്രഹങ്ങള്‍ നേടുവാന്‍ അയിരത്തിയെട്ടുകുടം ധാരയിലൂടെ സാധ്യമാകും എന്നാണ്‌ അനുഭവം.

108 കുടം ധാര

ക്ഷേത്രത്തിലെ കിണറില്‍ നിന്നും ചെമ്പുകുടങ്ങളില്‍ ശേഖരിച്ച ജലം മന്ത്രോച്ചാരണങ്ങളോടും ക്ഷേത്രവാദ്യ അകമ്പടികളോടുംകൂടി ബാണലിംഗത്തില്‍ നൂറ്റിയെട്ടുതവണ അഭിഷേകം ചെയ്യുന്നതാണ്‌ നൂറ്റിയെട്ടു കുടം ധാര. സമയം എടുക്കുന്ന ഒരു പൂജയായതിനാല്‍ ദിവസവും നടത്തുന്ന ധാരയുടെ എണ്ണത്തിന്‌ ചില നിയന്ത്രണങ്ങളുണ്ട്. ആയതിനാല്‍ ഈ പൂജ നടത്തെണമെന്നാഗ്രഹിയ്ക്കുന്ന ഭക്തജനങ്ങള്‍ ക്ഷേത്രം അധികാരികളുമായി ബന്ധപ്പെട്ട് സൌകര്യമായ തീയതി കണ്ടെത്തേണ്ടതാണ്. പൂജ നടത്തുന്ന വ്യക്തി പൂജാസമയത്ത് ഉണ്ടായിരിയ്ക്കണമെന്നത് നിര്‍ബന്ധമാണ്‌. തടസ്സങ്ങള്‍ നീക്കി ശിവഭഗവാന്റെ അനുഗ്രഹങ്ങള്‍ നേടുവാനാണ്‌ നൂറ്റിയെട്ടുകുടം ധാര വഴിപാടായി നടത്തുന്നത്.

കളഭം

ദേവമന്ത്രോച്ചാരണത്തോടുകൂടി ഭഗവാന്‍റെ സ്ഥുല സൂക്ഷമദേഹത്തെ മുഴുവന്‍, വിധി അനുസരിച്ചുള്ള ദ്രവ്യങ്ങള്‍കൊണ്ട്‌ കുളിപ്പിക്കുന്ന കര്‍മ്മമാണ്‌ അഭിഷേകം. അരച്ചെടുത്ത ചന്ദനമാണ്‌ ബാണലിംഗത്തില്‍ അഭിഷേകം ചെയ്യുന്നത്‌. അഭിഷേകശിഷ്‌ടം ഭക്തന്‌ തീര്‍ത്ഥമായി ലഭിക്കുന്നു. പൂര്‍വ്വജന്മ പാപങ്ങള്‍പോലും പരിഹരിയ്ക്കുവാന്‍ പര്യാപ്തമാണ്‌ ഭക്തിനിര്‍ഭരമായി നടത്തുന്ന കളഭാഭിഷേകം.


കൂട്ടുമൃത്യുഞ്ജയ ഹോമം

രോഗദുരിതങ്ങളാല്‍ കഷ്ടപ്പെടുകയും, മരണഭീതിയില്‍ കഴിയുന്നവരുമായ ഭക്തജനങ്ങളുടെ സങ്കടങ്ങള്‍ തീര്‍ത്ത്‌ ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യുന്ന വഴിപാടാണ്‌ കൂട്ടുമൃത്യുഞ്ജയ ഹോമം. ദീര്‍ഘായുസ്സിനുവേണ്ടി യമദേവന്റേയും അധിപനായ ശ്രീ പരമേശ്വരനേയല്ലാതേ മറ്റ് ആരേയാണ്‌ പ്രാര്‍ത്ഥിയ്ക്കേണ്ടത്?.

മൃത്യുഞ്ജയ ഹോമം

മരണഭീതിയകറ്റി ആയുസ്സും ആരോഗ്യവും ലഭ്യമാക്കുന്നതിനുള്ള ശിവ പ്രീതിയാണ്‌ മൃത്യുഞ്ജയ ഹോമം. മൃത്യുവിന്റേയും അധിപനായ ചന്ദ്രശേഖരപുരത്തപ്പന്‍ ഭക്തരേകാക്കുമെന്നതില്‍ സംശയമില്ല.

വഴിപാടുവിവരപ്പട്ടിക കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

Temple Renoovation, Donate