Dakshina Kailasam, Sree Chandrasekharapuram Temple

ദക്ഷിണകൈലാസം



എറണാകുളം ജില്ലയില്‍, ഐതിഹ്യങ്ങളുടെ ഈറ്റില്ലമായ ആലുവായില്‍ നിന്നും 9 കിലോമീറ്റര്‍ അകലെ ദക്ഷിണഗംഗയെന്നു പുകള്‍പെറ്റ പെരിയാര്‍ നദിയുടെ തീരത്ത്‌, കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചാ യത്തില്‍പ്പെട്ട പ്രശാന്തസുന്ദരവും പ്രകൃതിരമണീയവുമായ മുപ്പത്തടം ഗ്രാമത്തില്‍, അനുഭവങ്ങളുടെ ഗ്രന്ഥപ്പുരയായി, ഭക്തജനസഹസ്രങ്ങളുടെ ആശ്രയകേന്ദ്രമായി നിലകൊള്ളുന്ന പുണ്യപുരാണ ശിവക്ഷേത്രമാണു ശ്രീ ചന്ദ്രശേഖരപുരം ശിവക്ഷേത്രം. കേരളത്തില്‍ അത്യപൂര്‍വമായി മാത്രം കാണാന്‍ സാധിക്കുന്നതും പശ്ചിമദിശയിലേക്ക്‌ ദിവ്യദര്‍ശനമേകി ധ്യാനനിമഗ്നനായിരിക്കുന്നതുമായ സദാശിവമൂര്‍ത്തിയുടെ ബാണലിംഗപ്രതിഷ്ഠയാണ്‌ ഈ ക്ഷേത്രത്തിലുള്ളത്‌.

അനിതരസാധാരണമായ ഈ ശിവാലയം മുപ്പത്തടത്തെ പ്രശസ്തമായ കുന്നമ്പറമ്പത്തു മന വകയായിരുന്നു .ക്ഷേത്രപുരോഗതിയിലും നടത്തിപ്പിലും എല്ലാ ഭക്തജനങ്ങളുടേയും പങ്കാളിത്തം ആവശ്യമാണെന്നു മനയിലെ ഇന്നത്തെ തലമുറ തീരുമാനിച്ചതിനെത്തുടര്‍ന്ന്‌ ക്ഷേത്രഭരണം ഇപ്പോള്‍ ജാതിമതദേശഭേദമെന്യേയുള്ള ഭക്തജനങ്ങള്‍ അംഗങ്ങളായി രജിസ്റ്റര്‍ ചെയ്ത ശ്രീ ചന്ദ്രശേഖരപുരം ശിവക്ഷേത്രട്രസ്റ്റിന്റെ കീഴിലാണ്‌ നിര്‍വഹിച്ചുപോരുന്നത്‌.

Temple Renoovation, Donate